കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ കണ്ടമാൽ സ്വദേശി സൽമാൻ മാലിക്ക് (22)നെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ ഇയാൾക്കെതിരേ പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.