- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറിങ് കേബിളുകളും അലുമിനിയം ഷീറ്റുകളും മോഷ്ടിച്ചു; പെരുമ്പാവൂരിൽ രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: മോഷണ കേസിൽ രണ്ടു പേർ പിടിയിൽ. അസം ലഹാരിഘട്ട് സ്വദേശി ദിൽവർ ഹുസൈൻ (20) മോഷണമുതൽ വാങ്ങിയ വെങ്ങോല കണ്ടന്തറ പാറക്കൽ നവാസ് 48) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഇരുപത്തിയെട്ടിന് പെരുമ്പാവൂർ മാർത്തോമ കോളേജിന് സമീപമുള്ള പണി നടക്കുന്ന വീട്ടിൽ നിന്നും 40000 രൂപ വിലവരുന്ന വയറിങ് കേബിളുകളും, ഓഗസ്റ്റ് ഒന്നിന് പെരുമ്പാവൂർ കെ.എസ്.ഇ.ബിക്ക് സമീപമുള്ള വീടിന്റെ കോമ്പൗണ്ടിൽ നിന്നും അലുമിനിയം ഷീറ്റുകളും മോഷ്ടിക്കുകയായിരുന്നു.
ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്‌ഐ മാരായ വി എം ഡോളി, ഒ.എസ് രാധാകൃഷ്ണൻ, എഎസ്ഐ ജോഷി തോമസ് എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, കെ.പി.അമ്മിണി, ജിഞ്ചു മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story




