- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവിൽപ്പന; കൊച്ചിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
കൊച്ചി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണമാലി, കാട്ടിപ്പറമ്പ് തേറാത്ത് വീട്ടിൽ സിലീഷ്(30) ആണ് കണ്ണമാലി പൊലീസിന്റെ പിടിയിലായത്. പശ്ചിമകൊച്ചിയിലെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികളിൽപ്പെട്ട ആളാണ് സിലീഷ്. ഇയാളുടെ പക്കൽ നിന്നും 2.15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും, യുവാക്കളെയും ലക്ഷ്യം വച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മനോജ് കെ.ആർ ന്റെ നേതൃത്വത്തിൽ കണ്ണമാലി പൊലീസ് സബ് ഇൻസ്‌പെക്ടർ നവീൻ. എസ്, സിവിൽ പൊലീസ് ഓഫീസർമാരായ രൂപേഷ്, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘം കാട്ടിപ്പറമ്പ് ഭാഗത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്.
Next Story




