തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് സംശയം. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 12 ഓടെ ഊരാംപൊയ്കയിൽ സ്വദേശികളായ അഖിൽ,വിനീത് എന്നിവരാണ് ശ്രീജിത്തിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞുവീണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്.

ഡോക്ടറുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം ഇവരെ അറിയിക്കാൻ എത്തിയപ്പോഴേയ്ക്കും ഇവർ കടന്നുകളഞ്ഞിരുന്നു.