കൊച്ചി: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ.
പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്പളം സ്വദേശിയായ 15 കാരനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ട് പോയി കൂമ്പളം റെയിൽവേ ഗേറ്റ്, നെട്ടൂർ ശിവക്ഷേത്രത്തിന് പുറകുവശം എന്നിവിടങ്ങളിൽ കൊണ്ട് പോയി 1000/ രൂപ കൊടുത്തില്ലെങ്കിൽ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, വടി കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുമ്പളം, ചിറ്റേഴത്ത് വിട്ടിൽ വിനോദ് മകൻ 19 വയസ്സുള്ള ആദിത്യൻ, നെട്ടൂർ പള്ളിക്ക് പുറക് വശം പുത്തൻവേലി വീട്ടിൽ പ്രദീപ് മകൻ 19 വയസ്സുള്ള ആശിർവാദ്, നെട്ടൂർ പുറക്കേലി റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ മനോജ് മകൻ 18 വയസ്സുള്ള ആഷ്‌ലി ആന്റണി, നെട്ടൂർ മാർക്കറ്റിന് പുറക് വശം ഇല്ലിത്തറ വീട്ടിൽ സുധീന്ദ്രൻ മകൻ 20 വയസ്സുള്ള ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്.

അറസ്റ്റിലായ കുമ്പളം സ്വദേശിയായ ആദിത്യൻ നരഹത്യാശ്രമം. മോഷണം ,പോക്‌സോ കപ്പ് പ്രകാരമുള്ള കേസുകളിലും ആശിർവാദ് നരഹത്യാ ശ്രമ കേസിലും മോഷണ കേസുകളിലും ആഷ്‌ലിൻ നിരവധി മോഷണക്കേസുകളിലും പ്രതികളായിട്ടുള്ളവരാണ്. എറണാകുളം അസ്സിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.രാജ്കുമാറിന്റെ നിർദ്ദേശാനുസരണം. പനങ്ങാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ മോഹിത് റാവത്ത് ഐപിഎസ്, ഇൻസ്‌പെക്ടർ സാജു ആന്റണ്,സബ് ഇൻസ്‌പെക്ടർ ജിൻസൻ ഡോമനിക്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സിവിൽ പൊലീസ് ഓഫീസർ മഹേഷ് കുമാർ, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.