- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
56 കവർച്ചാ കേസുകളിലെ പ്രതി; രാത്രി അടച്ചിട്ട കടകൾ കേന്ദ്രീകരിച്ച് മോഷണം; ഒടുവിൽ പരിയാരത്ത് ആക്രിക്കടയിലെ കവർച്ചാ കേസിൽ കുടുങ്ങി; മുജീബ് റഹ്മാന്റെ ഭാര്യയെയും പ്രതി ചേർക്കുമെന്ന് പൊലീസ്
തളിപ്പറമ്പ്: അന്തർസംസ്ഥാനമോഷണ കേസുകളിലെ പ്രതിയുടെ അറസ്റ്റ് പരിയാരം പൊലീസ് രേഖപ്പെടുത്തി. കേരളമാകെ അൻപത്തിയാറു മോഷണകേസുകളിൽ പ്രതിയായ മധ്യവയസ്‌കനാണ് പരിയാരത്തെ കവർച്ചാക്കേസിലും അറസ്്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കാവുങ്ങൽ നമ്പിലാത്ത് മുജീബ് റഹ്‌മാനെയാണ്(50)യാണ് എസ്. ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഏപ്രിലിൽ ചെറുതാഴം ഭാസ്‌കരൻ പീടികയിലെ ആക്രികടയിൽ നിന്നു എഴുപതിനായിരം രൂപയുടെ പിച്ചള സാധനങ്ങളടക്കം കവർച്ച ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കവർച്ചയ്ക്കു ശേഷം മുജീബ്റഹ്‌മാൻ കൊണ്ടോട്ടിയിൽ മറ്റൊരു കവർച്ചയ്ക്കിടെ പൊലിസ് പിടിയിലായിരുന്നു. മഞ്ചേരി സബ്ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ പരിയാരം പൊലിസ്പ്രൊഡക്ഷൻ വാറൻഡ്പ്രകാരമാണ് മുജീബിന്റെ അറസ്റ്റുരേഖപ്പെടുത്തിയത്.
പരിയാരം സെന്റ്മേരീസ്നഗറിൽ താമസക്കാരായ സോഫിയ- ബാബു ദമ്പതികൾ നടത്തുന്ന ആക്രികടയിൽ നിന്നാണ് പിച്ചള സാധനങ്ങൾ ഉൾപ്പെടെ കളവു പോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ ്പ്രതിയെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയുമായെത്തിയാണ് ഇയാൾ സാധനങ്ങൾ കടത്തിക്കൊണ്ടു പോയിരുന്നത്.
കൂത്തുപറമ്പ് കിണവക്കൽ സ്വദേശിനിയാണ് മുജീബിന്റെ ഭാര്യ. കളവിന് ഇയാൾ ഉപയോഗിച്ച ഓട്ടോറിക്ഷ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഓട്ടോറിക്ഷ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈകേസിൽ മുജീബിന്റെ ഭാര്യയെകൂടി പ്രതി ചേർക്കാനുള്ള തീരുമാനത്തിലാണ് പരിയാരം പൊലിസ്.
കണ്ണൂർജില്ലയിൽ തന്നെ മയ്യിൽ പൊലിസ്സ്റ്റേഷൻ പരിധിയിലും ഇയാൾ കവർച്ച നടത്തിയതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മയ്യിൽ പൊലിസും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുജീബിന്റെ അറസ്റ്റുരേഖപ്പെടുത്തും. കാസർകോട്, കോഴിക്കോട്, വയനാട് ,തൃശൂർ ജില്ലകളിലടക്കം മുജീബിന്റെ നേതൃത്വത്തിൽ നിരവധി കവർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലിസ് അന്വേഷണത്തിലൂടെ തെളിഞ്ഞത്. പൊലിസ് കണ്ടെത്തിയ അൻപത്തിയാറുകേസുകളിൽ നിലവിൽ ഇയാൾ പ്രതിയാണ്. രാത്രികാലങ്ങളിൽ അടച്ചിടുന്ന കടകൾ കേന്ദ്രീകരിച്ചാണ് ഇയാൾ കവർച്ച നടത്താറുള്ളതെന്ന് പൊലിസ്പറഞ്ഞു.