- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാവൂരിലെ ജൂവലറി മോഷണക്കേസിലെ പ്രതി കോയമ്പത്തൂരിൽ നിന്ന് പിടിയിൽ; തുമ്പായത് സിസി ടിവി ദൃശ്യാനുഭവങ്ങൾ; വേലായുധ സെല്ലമുത്തു പിടിയിലായത് ഒളിവിൽ താമസിച്ചുവരവെ
പയ്യാവൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂർ നഗരത്തിലെ ജൂവലറിയിലെ ആഭരണനിർമ്മാണശാലയിൽ നിന്നും മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ കവർന്ന കേസിൽ നിരവധി കവർച്ചാക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് നാമക്കൽ സ്വദേശിയായ നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് നാമക്കൽ സ്വദേശി വേലായുധ സെല്ലമുത്തു(47)വാണ് പിടിയിലായത്.
കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവി എം.ഹേമലതയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പയ്യാവൂർ എസ്. ഐ കെ.ഷറഫുദ്ദീൻ, ക്രൈംസ്‌ക്വാഡ്എസ്. ഐ അബ്ദുൾ റൗഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്നും പ്രതിയെ പിടികൂടിയത്. കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് പയ്യാവൂർ ടൗണിലെ ചേന്നാട്ട് ജൂവലറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ പ്രതി കവർച്ച നടത്തിയത്.
പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ടുതകർത്ത് അകത്ത് കടന്നായിരുന്നു കവർച്ചനടത്തിയത്. പ്രദേശ സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ ്പ്രതിയെ തിരിച്ചറിഞ്ഞത്. പയ്യാവൂർ ടൗണിലെ സി.സി.ടി.വി ക്യാമറയിൽ നിന്ന് കവർച്ചാക്കാർ ഓട്ടോറിക്ഷയിൽ കയറി ശ്രീകണ്ഠാപുരത്തേക്ക് പോകുന്ന ചിത്രവും ലഭിച്ചിരുന്നു.
ശ്രീകണ്ഠാപുരത്തു നിന്നും ബസിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്നതിന്റെയും തളിപ്പറമ്പിൽ നിന്നും ബസിൽ തന്നെ കണ്ണൂരിലേക്ക്പോകുന്നതിന്റെയും ദൃശ്യം പൊലിസിന ്ലഭിച്ചു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് വേലായുധ സെല്ലുമുത്തുവാണ് കവർച്ചയ്ക്കു പുറകിലെന്ന ്പൊലിസിന് വ്യക്തമായത്.
എന്നാൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫായ നിലയിലാണ്. തുടർന്ന് അന്വേഷണസംഘം നാമക്കലിലെത്തി.അവിടെ നിന്നും ഇയാൾ ട്രിച്ചി ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചു. അവിടെ നിന്നും പ്രതി കോയമ്പത്തൂരിലേക്ക് പോയതെന്ന് വ്യക്തമായതോടെ കോയമ്പത്തൂരിൽ നടത്തിയ വ്യാപകമായ തെരച്ചിലിലാണ ്പ്രതി പിടിയിലാവുന്നത്. പ്രതിയെ കോയമ്പത്തൂരിൽ നിന്നും പയ്യാവൂർ പൊലിസ് സ്റ്റേഷനിലേക്ക്കൊണ്ടു വന്നിട്ടുണ്ട്.
ജൂവലറികളിലെ വെയ്സ്റ്റ് അടിച്ചുവാരാൻ അനുമതി നേടിയെടുത്തതിനു ശേഷം അടിച്ചുകൂട്ടുന്ന വെയ്സ്റ്റിൽ നിന്നും സ്വർണം, വെള്ളിതരികൾ ശേഖരിച്ചു വിൽക്കുന്ന ജോലി ചെയ്തുവരുന്ന കുടുംബമാണ് വേലായുധത്തിന്റെത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജൂവലറികളിൽ വേലായുധവും കുടുംബവും ജോലിക്കെത്താറുണ്ട്. ഈ സമയം ജൂവലറികളിലെ ആഭരണനിർമ്മാണ സ്ഥലങ്ങൾ അവിടെ പിന്നീടെത്തി കവർച്ച നടത്താറാണ് പതിവ്. മഞ്ചേശ്വരം, ഒല്ലൂർ, തമിഴ്‌നാട്ടിലെ സേലം, നാമക്കൽ എന്നിവടങ്ങളിൽ നിന്നും നേരത്തെ കവർച്ച നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.
മുപ്പതുവർഷത്തോളം ഇയാൾ തൃശൂരിൽ താമസിച്ചിരുന്നു. പയ്യാവൂരിൽ നിന്നും കവർച്ച ചെയ്ത വെള്ളി കോയമ്പത്തൂരിൽ വിറ്റതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് .പ്രതിയെ വീണ്ടും ജുഡീഷ്യൽകസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടുന്നതിനായി ഹരജി നൽകി വിശദമായി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.




