- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ആനന്ദപ്പള്ളി പന്നിവിഴ രഞ്ജിത്ത് ഭവനം വീട്ടിൽ നിന്നും തിരുവനന്തപുരം മണക്കാട് മേടമുക്ക് കാർത്തികനഗറിൽ തോപ്പിൽ വീട്ടിൽ താമസം ആർ. രഞ്ജിത്ത് (32) ആണ് പിടിയിലായത്.
ജൂൺ ഒമ്പതിനും 11 നും രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നറിയിച്ചതുപ്രകാരം പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം, നടത്തിയ അന്വേഷണത്തിൽ പ്രതിയെ തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും ഇന്നലെ പിടികൂടുകയായിരുന്നു.
ശാസ്ത്രീയതെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ജലാലുദീൻ, സി പി ഒ മാരായ അജിത്, ശ്യാം, റോബി, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്