- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാജ് പാർലറിൽ തെറാപ്പിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ; പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുജീവനക്കാരികളും അറസ്റ്റിൽ
കൊച്ചി: കലൂർ കതൃക്കടവിലുള്ള ആയുർ സ്പർശം സ്പായിൽ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. മുഹമ്മദ് ഷക്കീർ (52) കൊളിക്കൽ ഹൗസ്, കടമ്പേട്, മഞ്ചേരി, മലപ്പുറം എന്നയാളാണ് പിടിയിലായത്.
ഈ മാസം വൈകിട്ട 5.30 മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആയുർ സ്പർശം സ്പായിൽ ബോഡി മസാജ് ചെയ്യുവാൻ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകൾ എടുക്കുകയും ചെയ്തു. ഇതിനെ എതിർത്ത പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും പരാതിക്കാരിയെ അസഭ്യം പറയുകയും ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ നീതു ജെയിംസ് (27)വയനാട്, ഗീതു (25) പ്ലംകലമുക്ക് ഹൗസ്, കൂന്നുകാട്, തൃശൂർ എന്നിവരെയും യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായ രതീഷ് ടി എസ്, ദർശക് , ആഷിക്ക് ,എഎസ് ഐ മേരി ഷൈനി, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, വിനീത്. പി, അജിലേഷ്, റിനു, വിപിൻ, ഇന്ദു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.




