- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ വൻകവർച്ച; പൂട്ടിയിട്ട വീട്ടിൽ നിന്നും വജ്രാഭരണങ്ങൾ കവർന്നു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീടിന്റെ ജനലിന്റെ ഗ്രിൽ തകർത്ത് വൻകവർച്ച നടത്തി. കണ്ണൂർ നഗരത്തിലെ താണ മുഴത്തടം ഫസ്റ്റ് ക്രേസ് റോഡിലെ സജിൻ ഹൗസിലാണ് കവർച്ച നടന്നത്. വീട്ടിൽ കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണമാലയും ഏകദേശം രണ്ടുലക്ഷം രൂപ വിലവരുന്ന ഡയമണ്ട് നെക്ലസുമാണ് കർന്നത്. വീടിന്റെ അടുക്കളഭാഗത്തോട് ചേർന്നുള്ള കമ്പി തകർത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. വീടിന്റെ അടുക്കളഭാഗത്തെ ഗ്രിൽസും തുറന്നിട്ട നിലയിലാണ്. വീട്ടിലെ താഴെ ഭാഗത്തുള്ള നാലുനിരീക്ഷണ ക്യാമറകളിലെല്ലാം മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ താഴെ ഭാഗത്തുള്ള നാല് നിരീക്ഷണക്യാമറകൾ തകർത്തതിനു ശേഷമാണ് മോഷണം നടത്തിയത്.
മുകളിലെ മുൻവശത്തുള്ള ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾവ്യക്തമായി പതിഞ്ഞതായി പൊലിസ് അറിയിച്ചു. എന്നാൽ ഇയാളുടെ മുഖം മറച്ചുവെച്ച നിലയിലാണ്. കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്ന അമ്മയും മകളും സമീപമുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. തുടർന്ന് രാാത്രി പതിനൊന്നു മണിയോടെയാണ് തിരിച്ചെത്തിയത്. ഇതിനിടെയുള്ള സമയത്താണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച്ച രാവിലെ അടുക്കള ഭാഗത്തെ വാതിലും ഗ്രിൽസും തുറന്നിട്ട നിലയിലായിരുന്നു. ഇതോടെയാണ് മോഷണം നടന്നതായി വീട്ടുകാർ തിരിച്ചറിഞ്ഞത്. മോഷണം നടന്ന മുറിയിൽ വേറെയും ആഭരണങ്ങളും സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയുള്ള സാധനങ്ങളുണ്ടായിരുന്നു. ഇതിൽ കുറച്ചു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
കണ്ണൂർ ടൗൺ എസ്. ഐ സി. എച്ച് നസീബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ നിരന്തരം ഭവനഭേദനങ്ങൾ നടക്കുമ്പോഴും പൊലിസിന് പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്ന ആരോപണം ശക്തമാണ്. താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള ഡോക്ടറുടെ വീട്ടിൽ മോഷണം നടന്നിട്ട് ഒരുവർഷം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് നഗരവാസികൾ പറഞ്ഞു.




