- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: പൊന്നുരുന്നി ഐഷാ റോഡിലെ യാക്കോബായ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നുരുന്നി സ്വദേശികളായ എബിൻ(24), മനു(25) എന്നിവരെയാണ് എസ്ഐ ആൽബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. പ്രതികൾ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
Next Story




