പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച കേസിൽ രണ്ടു മക്കളുടെ പിതാവായ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷിനെ (42) യാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

റാന്നി ഡിപ്പോയിലെ ഡ്രൈവറാണ് സുരേഷ്. ഫോൺ വഴി പരിചയപ്പെട്ട വെച്ചൂച്ചിറ സ്വദേശിനിയെ 2018 ഡിസംബർ 17 മുതൽ കഴിഞ്ഞ മാസം 25 വരെയുള്ള കാലയളവിൽ ആണ് പീഡിപ്പിച്ചത്. യുവതിയുടെ വീട്ടിൽ വച്ച് അടക്കം പീഡനം നടന്നു. യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായിട്ടാണ് മൊഴി. വിവാഹ വാഗ്ദാനം ലംഘിക്കുകയും ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്.സി.പി.ഓമാരായ പി.കെ.ലാൽ, ശ്യാം, അൻസാരി എന്നിവരാണ് ഉണ്ടായിരുന്നത്.