- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണ ശ്രമം: പ്രതി അറസ്റ്റിൽ
അടൂർ: ചാത്തന്നുപ്പുഴ ഭട്ടതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ രാത്രിയിൽ കയറി ബലിക്കൽപ്പുരയിലുള്ള വഞ്ചി പൊട്ടിക്കാൻ ശ്രമിച്ചും മതിൽ കെട്ടിനകത്തെ സ്റ്റീൽ നിർമ്മിത വഞ്ചി നശിപ്പിച്ചും മോഷണശ്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരക്കോട് മുരുപ്പേൽ വീട്ടിൽ രാഹുലി(24)നെയാണ് പിടികൂടിയത്.
കഴിഞ്ഞ ഏഴിനു രാത്രിയും എട്ടിന് പുലർച്ചക്കും ഇടയിലാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിു. എന്നാൽ, ഉയാൾ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തേ തുടർന്ന് നടന്ന ഊർജിതമായ അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.
ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്‌ഐമാരായ എം. മനീഷ്, എസ്.സി.പി.ഓ സൂരജ്, സി.പി.ഓമാരായ ശ്യാംകുമാർ, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്