- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗവേട്ടയ്ക്കിറങ്ങി വനപാലകരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു; വീട് റെയ്ഡ് ചെയ്തപ്പോൾ തോക്കും സ്ഫോടക വസ്തുക്കളും കിട്ടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോന്നി: മൃഗവേട്ട നടത്തിയതിന് ഒളിവിലായിരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പുറമല പുത്തൻവീട്ടിൽ മാത്തുക്കുട്ടിയാണ് അറസ്റ്റിലായത്. തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷൻ ബി ഡിവിഷനിൽ വന്യജീവിയെ വേട്ടയാടിയ കേസിൽ പ്രതിയായ ഇയാളുടെ വീട്ടിൽ നിന്ന് നാടൻ തോക്കും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
തണ്ണിത്തോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചു സ്ഫോടകവസ്തുക്കളും തോക്കും ഉപയോഗിച്ച് വന്യജീവികളെ വേട്ടയാടി വൻതോതിൽ ഇറച്ചി വ്യാപാരം നടത്തി വരികയായിരുന്നു മാത്തുക്കുട്ടി. ഇങ്ങനെ ശേഖരിച്ച ഇറച്ചിയുമായി വരവേ കഴിഞ്ഞ 16 ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
കേസിന്റെ തുടരന്വേഷണ വേളയിലാണ് പ്ലാന്റേഷനോട് ചേർന്നുള്ള ഇയാളുടെ വീട്ടിൽ നിന്നും നാടൻ തോക്കും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തത്. വന്യജീവികളെ വേട്ടയാടാൻ വച്ചിട്ടുള്ള പടക്കവും കണ്ടെടുത്തു. മൂന്നു കാട്ടാനകൾ അടുത്തിടെ തണ്ണിത്തോട്, തേക്കുതോട് ഭാഗങ്ങളിൽ ചരിഞ്ഞിരുന്നു. ഈ കേസിലെ മറ്റു രണ്ടു പ്രതികളായ സോമരാജനും ഹരീഷും റിമാൻഡിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 31 വരെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്