- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി-പെരുനാട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം; മൂന്നു പ്രതികൾ അറസ്റ്റിൽ; കസ്റ്റഡിയിൽ എടുത്തിട്ടും ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ്
റാന്നി-പെരുനാട്: പ്ലസ് വൺ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐയുടെ നേതാവ് കസ്റ്റഡിയിൽ ഉണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം. മൂഴിയാർ സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാരൻ തോട്ടമൺപാറ സ്വദേശി മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ്, പീഡനം നടക്കുമ്പോൾ പ്രായപൂർത്തിയാകാതിരുന്ന ആൺകുട്ടി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ നക്ഷത്രഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ കാറിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. 2021 ജൂണിലാണ് പീഡനം തുടങ്ങിയത്.
ഡിവൈഎഫ്യെുടെ പ്രധാനപ്പെട്ട നേതാവാണ് കസ്റ്റഡിയിൽ ഉള്ളത്. ശേഷിച്ച മൂന്നു പേരെയും പെരുനാട് സ്റ്റേഷനിൽ കൊണ്ടു വന്നെങ്കിലും നേതാവിനെ മാത്രം റാന്നി ഡിവൈ.എസ്‌പി ഓഫീസിലാണ് കസ്റ്റഡിയിൽ സുക്ഷിച്ചിരിക്കുന്നത്. ഇയാൾക്ക് വേണ്ടി രാഷ്ട്രീയ സമ്മർദം ശക്തമായതാണ് അറസ്റ്റ് വൈകാൻ കാരണമായിരിക്കുന്നത്.
2021 ജൂൺ മുതൽ കഴിഞ്ഞ മാസം വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നിട്ടുള്ളതെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതികൾ പത്തനംതിട്ട, കണ്ണൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ്. 16 പേർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ശേഷിച്ചവർ നഗ്‌നചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരാണ്. പോക്സോയ്ക്ക് പുറമേ തട്ടിക്കൊണ്ടു പോകൽ, ബലാൽസംഗം തുടങ്ങിയ വകുപ്പകളും ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. ചെറുപ്രായത്തിൽ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. പഠിക്കുന്ന സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത്. തുടർന്ന് കുട്ടിയെ കോഴഞ്ചേരിയിൽ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ വൺസ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ കൗൺസിലിങ്ങിൽ തന്നെ പീഡിപ്പിച്ചവരുടെയും നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെയും പേര് വിവരങ്ങൾ, ഫോൺ നമ്പർ, സോഷ്യൽ മീഡിയ പ്രൊഫൈൽ എന്നിവ കൈമാറി. ഈ വിവരങ്ങൾ ശനിയാഴ്ച സി.ഡബ്ല്യു.സി റാന്നി പെരുനാട് പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്