- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പൊന്നാനി: പൊന്നാനിയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഒളിവിൽ പോയ പ്രതിയെ പൊന്നാനി പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിൽ നിന്നും പ്രതിയെ സാഹസികമായി പിടികൂടി. തിരൂർ വെട്ടം സ്വദേശി വിനായകൻ (23) അണ് പൊലീസ് പിടിയിൽ ആയത്.
ഫെബ്രുവരി ഒന്നാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീടിന് അടുത്തു ഉള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.
പൊന്നാനി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. സുജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി ബാംഗ്ലൂരിൽ നിന്നും പൊലീസ് പിടിയിലാകുന്നത്. പ്രതിയായ വിനായകന്പൊലീസിനെ ആക്രമിച്ച കേസും ബൈക്ക്മോഷണക്കേസും അടിപിടി കേസും നിലവിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്. ഐ. അനുരാജ്, എ.എസ് .ഐ പ്രവീൺകുമാർ, മധുസൂദനൻ, പൊലീസുകാരായ പ്രിയ, സനോജ്, നാസർ, രഞ്ജിത്ത്, പ്രശാന്ത് കുമാർ എസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.



