കണ്ണൂർ: മാരകലഹരിയായ എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹോദരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹന്റെ ജേഷ്ഠൻ ശ്രീകണ്ഠാപുരം സ്വദേശി മനീഷ് മോഹൻ(35), ശ്രീകണ്ഠാപുരം സ്വദേശി ജെയിസ് ജോസഫ്(36) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും 400 മില്ലി എംഡിഎംഎയാണ് കണ്ടെടുത്തത്. ശ്രീകണ്ഠപുരത്തും പരിസര പ്രദേശത്തും കേന്ദ്രീകരിച്ച് എംഡിഎംഎ വ്യാപാരം നടത്തുന്നതിന് സംഘത്തിലെ പ്രധാനകണ്ണികളാണ് ഇരുവരുമെന്ന് ശ്രീകണ്ഠാപുരം പൊലിസ് പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി മനീഷ് മോഹനെയും ജെയിസ് ജോസഫിനെയും പൊലീസ് നിരീക്ഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം 6. 30ന് ശ്രീകണ്ഠപുരം തൃക്കടമ്പ് വെച്ച് ലഹരി വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. ഇരുവരും സഞ്ചരിച്ച കെഎൽ 59 ബി 8539 നമ്പർ ആൾട്ടോ കാറിൽ വച്ചാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

മനീഷ് മോഹൻ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇരിക്കൂർ എം എൽ എ സജീവ് ജോസഫിനൊപ്പം കോൺഗ്രസ് പതാകയും പിടിചുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ജ്യേഷ്ഠൻ കേസിൽ പിടിയിലായതോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൻ മോഹൻ ഇരുവരെയും പുറത്തുകൊണ്ടുവരുന്നതിന് പരസ്യമായ ഇടപെടൽ നടത്തിയെന്നും ആരോപണമുണ്ട്. ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിൽ അംഗം കൂടിയാണ് വിജിൻ മോഹൻ കെ. സുധാകര ഗ്രൂപ്പുകാരനായ ഫർസീൻ മജീദിനെ സംഘടനാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് ഇദ്ദേഹം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായത്.