- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ നഗരത്തില്‍ വക്കീല്‍ ഓഫീസിലെ കവര്‍ച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റില്‍
വക്കീല്‍ ഓഫീസിലെ കവര്‍ച്ച: യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ :കണ്ണൂര്‍ യോഗശാല റോഡിലെ വക്കീല്‍ ഓഫീസില്‍ കവര്‍ച്ച നടത്തിയ കസിലെ പ്രതി അറസ്റ്റില്‍. വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്.
യോഗശാല റോഡരികിലെ സഫിയ കോംപ്‌ളക്‌സിലെ അഡ്വ. കേശവന്റെ ഓഫീസിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് വക്കീല്‍ ഓഫിസില്‍ നിന്നും ചില രേഖകള്‍ കടത്തിയതായാണ് പരാതി. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജിതേഷാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.
Next Story