- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; അയല്‍വാസിയായ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയായ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
റാന്നി-പെരുനാട് : ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേല്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബല്‍ കോളനിയിലെ താമസക്കാരനായ ഓലിക്കല്‍ വീട്ടില്‍ സന്തോഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. ഇതേ കോളനിയില്‍ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്.
നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയായ സന്തോഷ് നിലവില്‍ മഞ്ഞത്തോട് ട്രൈബല്‍ കോളനിയിലുളള ഭാര്യവീട്ടിലാണ് താമസം. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുളള സംശയത്തിന്റെ പേരില്‍ സന്തോഷ് അജയന്റെ മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന അരിവാളു കൊണ്ട് വെട്ടുകയായിരുന്നു. വയറിനാണ് വെട്ടേറ്റത്.
പോലീസ് ഇന്‍സ്പെക്ടര്‍ എസ്. വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്.ഐ അച്ചന്‍കുഞ്ഞ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ്, സിവില്‍പോലീസ് ഓഫീസര്‍മാരായ അക്ഷയ് വേണു, എം. അനന്ദു എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ അന്വേഷണസംഘം മഞ്ഞത്തോട് വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




