കോന്നി : യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ടാക്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി.അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയായ പുത്തന്‍വീട് അറബില്‍ലാന്‍ഡ് വീട്ടില്‍ നിസ്സാം എന്നു വിളിക്കുന്ന നിഹാസ്സ് നാസര്‍ (20) ആണ് അറസ്റ്റിലായത്. 04.01.26 തീയതി വൈകുന്നേരം 6.15 മണിയോടെയായിരുന്നു സംഭവം.

രണ്ടു ബൈക്കുകളിലായെത്തിയ പ്രതികള്‍ പുളിഞ്ചാണി ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ വളയുകയും അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് അടിച്ചതില്‍ വെച്ച് യുവാവിന്റെ വലതു കൈയ്യുടെ മുട്ടിന് അസ്ഥിക്ക് ഒടിവ് സംഭവിച്ചു പ്രതികളിലൊരാള്‍ യുവാവിന്റെ ഭാര്യാസഹോദരനെ മുമ്പ് ദേഹോപദ്രവം ഏല്പിച്ചതിനെപ്പറ്റി ചോദിച്ചതിലുളള വിരോധം ആണ് സംഘം ചേര്‍ന്ന് ആക്രമിക്കാനിടയാക്കിയത്.

കൃത്യത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഒളിവില്‍പ്പോകുകയായിരുന്നു. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു.എസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അഭിലാഷ് ,എസ്.സി.പി.ഒ രഞ്ജിത്ത്കുമാര്‍ എന്നിവരടങ്ങിയ സംഘം കുമ്മണ്ണൂര്‍ എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. മറ്റു പ്രതികളെല്ലാം ഒളിവിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.