- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
64 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 'പാറ രാജു' ഇരവിപുരം പോലീസിന്റെ പിടിയില്‍
64 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലം: വീടിനുള്ളില്‍ തനിച്ചായിരുന്ന വയോധികയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അയല്‍വാസി പോലീസ് പിടിയിലായി. മയ്യനാട് വലിയവിള നഗര്‍ സ്വദേശിയായ രാജു (55) എന്ന 'പാറ രാജു' ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 64 വയസ്സുകാരി വീടിനുള്ളില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ രാജു അതിക്രമിച്ചു കയറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വയോധികയുടെ നിലവിളി കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയതോടെ പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
ഉടന്‍തന്നെ വീട്ടുകാര്‍ ഇരവിപുരം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതിയെ സ്വന്തം വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ വയോധിക കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇരവിപുരം എസ്.എച്ച്.ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അമല്‍ പ്രസാദ്, ബാബുകുട്ടന്‍, സി.പി.ഒമാരായ അനീഷ്, രാജീവ്, വൈശാഖന്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


