തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേ ഗർഡറിൽ കമ്പിയിൽ കുരുങ്ങിയ ഒരു കാക്കയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗർഡറിലെ കമ്പിയിലാണ് കാക്ക കുരുങ്ങി പോയത്.

ഇന്നലെ വൈകുന്നേരം നാട്ടുകാരാണ് കമ്പിയിൽ കുരുങ്ങിയ കാക്കയെ കണ്ടെത്തിയത്. കാക്കകൾ കൂട്ടമായി എത്തിയത് ശ്രദ്ധിച്ചപ്പോഴാണ് കമ്പിയിൽ കുരുങ്ങിയ നിലയിൽ കാക്കയെ കണ്ടത്. തുടർന്ന് കഴക്കൂട്ടം ഫയർ ഫോഴ്സിൽ വിവരമറിയിച്ചു.

അഗ്നിരക്ഷാസേന ഉടനെത്തി കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു. കാലിൽ മുറിവു പറ്റിയ കാക്ക പിന്നീട് പറന്നുപോവുകയും ചെയ്തു.