കൊച്ചി: ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട ദലിത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. ദലിത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്‌പെന്‍ഡ് ചെയ്തു. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

ദിവ്യ എസ്. അയ്യരുടെ സോഷ്യല്‍മീഡിയ പോസ്റ്റിന് താഴെയായിരുന്നു പ്രഭാകരന്‍ അശ്ലീല കമന്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി.

2024ലും ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത്തരം രീതി ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ നടപടി പിന്‍വലിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇതാവര്‍ത്തിച്ച സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.