- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിലെ പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു; ഇടുക്കി കുണ്ടളയ്ക്ക് റെഡ് അലർട്ട്; പാലക്കാട് മംഗലം ഡാമും തുറക്കും; ഷോളയാർ ഡാമിൽ ഓറഞ്ച് അലർട്ട്; മഴ കനക്കുമ്പോൾ
തൃശൂർ: മഴ ശക്തിയായതോടെ തൃശൂർ പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. മലവായിത്തോടിന്റെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് മംഗലം ഡാമിന്റെ ഒരു ഷട്ടറും തുറക്കും. അഞ്ച് സെന്റിമീറ്റാണ് തുറക്കുക. ഇടുക്കി കുണ്ടള ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ ഷോളയാർ ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, സംസ്ഥാനത്തെ നാല് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
Next Story



