- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്താധ്യാപികയായ 20-കാരി മരിച്ച നിലയിൽ
തിരുവനന്തപുരം: നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നഗരൂർ നന്തായിവാനം എസ്.എസ്.ഭവനിൽ സുനിൽകുമാർ - സിന്ധു ദമ്പതിമാരുടെ മകൾ ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
നന്തായിവാനത്തെ 'നവരസ' നാട്യകലാക്ഷേത്രത്തിലെ അദ്ധ്യാപികയാണ് ശരണ്യ. പിതാവ് സുനിൽകുമാർ ചെമ്പരത്തിമുക്കിൽ തട്ടുകട നടത്തുകയാണ്. വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Next Story



