- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്നിടത്തുനിന്ന് 200 മീറ്റർ മാറി
കഴക്കൂട്ടം: കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രഞ്ജിത്ത് (33) ന്റെ മൃതദേഹമാണ് രാവിലെ 11.30 ഓടെ കണ്ടെത്തിയത്. രാവിലെ 8 മണിയോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും, കഴക്കൂട്ടം സുരക്ഷാസേനയും പ്രത്യേക സ്‌കൂബ സംഘവും നടത്തിയ തെരച്ചിലിനൊടുവിലാണ് അപകടം നടന്നിടത്തുനിന്ന് 200 മീറ്റർ മാറി മൃതദേഹം ലഭിച്ചത്.
തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് രഞ്ജിത്തിനെ കാണാതായത്. സുഹൃത്തുക്കളോടൊപ്പം പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് അപകടം സംഭവിച്ചത്. പിന്നീട് സുരക്ഷാസേനയെത്തി പ്രദേശത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Next Story



