മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജുവിന്റെതാണ് മൃതദേഹമെന്നാണ് സൂചന. ഉച്ചയോടെ ഇയാളുടെ മൃതദേഹം ഫോർട്ട് കൊച്ചിയിൽ എത്തിക്കും. മുനമ്പത്തു നിന്ന് 16 നോട്ടിക്കൽമയിൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടായിരുന്നു മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയായിരുന്നു കാണാതായത്. മാലിപ്പുറം സ്വദേശികളായ 3 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും തീരദേശ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. ഷാജി, മോഹനൻ, എന്നിവരുടെ മൃതദേഹം ഇനി കണ്ടെത്താനുണ്ട്.

അതേസമയം കടലിൽ നാലു മണിക്കൂർ കുടിവെള്ള കാനിൽ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നു.