- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; വീട്ടിൽ താമസിച്ചിരുന്നത് അച്ഛനും മകനും മാത്രം; മകൻ മരിച്ചത് ആരോടും പറയാതെ പിതാവ്
ആലപ്പുഴ: യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പുലിയൂർ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹം വീടിനുള്ളിൽ കണ്ടത്. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല. ഇന്ന് വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കൾ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story