പത്തനംതിട്ട: വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തുറന്നു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വയോധിക ദമ്പതികളുടെ മൃതദേഹം. പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

ഒരാളുടെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മറ്റൊന്നിന് ആഴ്ചകളുടെ പഴക്കമുള്ളതായി കരുതുന്നു. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്. ദമ്പതികൾക്ക് മക്കൾ ഇല്ല.