- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരം പുലർന്നിട്ടും വീടിന്റെ മുൻ വാതിൽ തുറക്കുന്നില്ല; ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; ഇടുക്കിയിൽ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍; പോലീസ് സ്ഥലത്തെത്തി
മറയൂർ: ഇടുക്കി മറയൂരിൽ ആദിവാസി യുവാവിനെ വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് പറഞ്ഞു. മറയൂർ ഇന്ദിരാനഗർ സ്വദേശി സതീഷ് (35) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കൾ ശനിയാഴ്ച രാവിലെ തിരക്കി എത്തിയപ്പോഴാണ് സതീഷിനെ മരിച്ചനിലയിൽ കാണുന്നത്. ഇതിനുമുമ്പ് ദിവസങ്ങളിലും ഇയാൾ കൂട്ടുകാരുമായി വിറക് ശേഖരിക്കാനും വിൽക്കാനും പോയിരുന്നു.
സംഭവത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മരണത്തെക്കുറിച്ച് പ്രാഥമിക നിഗമനത്തിലെത്താൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനും ദുരൂഹ സാഹചര്യങ്ങൾക്കും പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Next Story