- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റ് ധരിച്ച നിലയിൽ മൃതദേഹം; കാലിന്റെ വിരലുകൾ ദ്രവിച്ച നിലയിൽ; ബന്ധുവിന്റെ വീട്ടുമുറ്റത്ത് കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
കോഴിക്കോട്: പെരുമുഖം മൈത്രി റോഡ് മുണ്ടക്കലിൽ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. വാഴക്കാട് വിരിപ്പാടം കുന്നമൽ ഹൗസിൽ അൻവർ സാദത്ത് (57) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
ബന്ധുവായ കുഞ്ഞിക്കോയയുടെ വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. ഹെൽമറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതുകാലിന്റെ വിരലുകൾ ദ്രവിച്ച നിലയിലാണ്. സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story