തേനി: തമിഴ്‌നാട് കേരള അതിർത്തിയിലെ മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് അതിർത്തിയിലുള്ള കമ്പം പടിഞ്ഞാറൻ വനമേഖലയിലെ വനമേഖലയായ മന്തിപ്പാറയിലാണ് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി.

സംഭവം നടന്നത് തേനി ജില്ലയിലെ കമ്പം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവരെ വിവരം അറിയിച്ചു. തുടർന്ന് കമ്പം സൗത്ത് പൊലീസ് പൊലീസ് വനമേഖലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കമ്പം ഗവ.ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു. മരണപ്പെട്ടയാൾക്ക് 30 വയസ് പ്രായം വരുമെന്നും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.