തലശേരി: ഗ്യാസ് സിലിൻഡറിന്റെ ചോർച്ച പരിശോധിക്കുന്നതിനിടെ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗ്യഹനാഥൻ മരണമടഞ്ഞു. അഞ്ചരക്കണ്ടി കാവിന്മൂല ഫാർമേഴ്സ് ബാങ്കിനടുത്ത് താമസിക്കുന്ന രവീന്ദ്രനാണ്(70) ഇന്ന് രാവിലെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചു മരണമടഞ്ഞത്. വീട്ടിലെ ഗ്യാസ് സിലിൻഡർ ചോർച്ചയെ തുടർന്ന് ഏജൻസി ടെക്നീഷ്യൻ വന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം.

പരിശോധനയ്ക്കിടെ പെട്ടെന്ന് തീആളിപടരുകയായിരുന്നു. രവീന്ദ്രൻ, ഭാര്യ നളിനി, അഞ്ചരക്കണ്ടിയിലെ ഗ്യാസ് ഏജൻസി ജീവനക്കാരൻ മുഴപ്പാല കൈതപ്രം മഠപുരയ്ക്ക് സമീപത്തെ ഷിനിൽ(32) എന്നിവർക്കാണ് പരുക്കേറ്റത്. നളിനിയും ഷിനിലും ആശുപത്രിയിൽ ചികിത്സയിലാണ്. സിലിൻഡർ പരിശോധിക്കുന്നതിനിടെയാണ് തീ ആളിപടർന്നത്. രഞ്ജനാണ് രവീന്ദ്രന്റെ ഏകമകൻ.