കണ്ണൂർ: അമിതമായ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിത്തിന് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണമടഞ്ഞു. ആലക്കോട് രയരോം ബിംബുകാട്ടെ ചിറവയിൽ ബിജു - ലിസ ദമ്പതികളുടെ മകൾ ഫ്രെഡിൽ മരിയ (17) ആണ് മരിച്ചത്.

കരിമ്പത്തെ എസ്.ജി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയാണ് ഏക സഹോദരി ക്രിസ്റ്റി രയരോം ഗവ.ഹൈസ്‌കുളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയാണ്. മൂന്ന് ദിവസം മുൻപ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കഴിച്ച വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ പ ബോധ്യപ്പെട്ടത്.

ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും എലിവിഷം കരളിനെ ഉൾപ്പെടെ ബാധിച്ചതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു സംസ്‌കരിക്കും.