മുണ്ടക്കയം: പനക്കച്ചിറയിൽ വീട് പൊളിക്കുന്നതിനിടയിൽ ബീം തകർന്നുവീണ് പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷ് മരിച്ചു. പനക്കച്ചിറ സ്വദേശിയായ പനവേലിയിൽ സാബുവിന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിന്റെ കട്ടകൾ ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. ധനേഷും, ഭാര്യയും മക്കളും രണ്ടുദിവസമായി വീടിന്റെ കട്ടകൾ പൊളിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കട്ടകൾ പൊളിക്കുന്നതിനിടയിൽ വീടിന്റെ ഷെയ്ഡ് തലയിൽ വന്ന് വീരുകയായിരുന്നു. അപകടത്തിൽ ധനേഷിന്റെ തലയുടെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ ധനേഷ് മരിക്കുകയുമായിരുന്നു.

നാട്ടുകാർ ചേർന്ന് മുണ്ടക്കയം 35ആം മൈൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുണ്ടക്കയം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. സോമിലിയാണ് ഭാര്യ. മക്കൾ ദിൽഷ, റിയ. സംസ്‌കാരം തിങ്കളാഴ്ച