കാഞ്ഞങ്ങാട്: മൂന്നുവയസ്സുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. അജാനൂർ മാണിക്കോത്ത് ആയിഷ മൻസിലിൽ പ്രവാസി ആഷിമിന്റെയും തസ്‌ലീമയുടെയും മകൻ അഹമ്മദ് ഹാദിയാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീടിന്റെ ഒന്നാംനിലയിലാണ് അപകടം. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: അനസ്, ആസിഫ.