- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കണ്ണൂരില്‍ കാണാതായ മുന്‍ സഹകരണ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂരില്‍ കാണാതായ മുന്‍ സഹകരണ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍കാണാതായ മുന്‍ സഹകരണ ബാങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍കണ്ടെത്തി. നടുവില്‍ ബാലവാടിക്കു സമീപത്തെ കെ.വി.ഗോപിനാഥന്‍ (70) എന്നയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. കുടിയാന്‍ മല എസ് എച്ച് ഒ , എം.എന്‍ ബിജോയ്,എസ്.ഐ പ്രകാശന്‍ പടിക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടന്നുവരികയാണ്.
മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story




