പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം ഡിസംബർ ഏഴിന് നടക്കുന്നതിനാൽ തീർത്ഥാടകരുടെ സുരക്ഷാർഥം അന്നേ ദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.