പു​ന​ലൂ​ർ: പാഞ്ഞെത്തിയ ലോറി ഇടിച്ച് മ്ലാ​വിന് ദാരുണാന്ത്യം. ദേ​ശീ​യ​പാ​ത 744ൽ ​ആ​ര്യ​ങ്കാ​വ് ഇ​ട​പ്പാ​ള​യം പ​ള്ളി​മു​ക്കി​ലാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. റെ​യി​ൽ​വേ റോ​ഡി​ൽ നി​ന്ന്​ പാ​ത‍യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ മ്ലാ​വി​നെ ഈ ​സ​മ​യ​ത്ത് ഇ​രു​വ​ശ​ത്തു നി​ന്നും ക​ട​ന്നു​വ​ന്ന ലോ​റി​ക​ൾ വന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ര്യ​ങ്കാ​വ് വ​ന​പാ​ല​ക​ർ എ​ത്തി മ്ലാ​വി​ന്‍റെ ജ​ഡം ഏ​റ്റെ​ടു​ത്ത് ക​ട​മാ​ൻ​പാ​റ​യി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ​മാ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും പിന്നീട് വിട്ടയച്ചു. ഇ​വ​ർ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് പോലീസ് പറഞ്ഞു.

ദേ​ശീ​യ​പാ​ത, റെ​യി​ൽ​വേ ലൈ​ൻ എ​ന്നി​വ വ​ന​ത്തോ​ട് ചേ​ർ​ന്നു​വ​രു​ന്ന ഈ ​മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ‍ ക​ണ​ക്കി​ലെ​ടു​ത്ത് ഹാ​ങ്ങി​ഗ് ഫെ​ൻ​സി​ങ് സ്ഥാ​പി​ക്കാ​ൻ വ​നം​വ​കു​പ്പ് മു​മ്പ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഇ​തു​കാ​ര​ണം വ​ന്യ​മൃ​ഗ​ങ്ങ​ൾ ട്രെ​യി​നും വാ​ഹ​ന​വും ഇ​ടി​ച്ച് ചാ​കു​ന്ന​ത് പതിവെന്ന് നാട്ടുകാരും ആരോപിക്കുന്നു.