- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ വായു ഗുണ നിലവാര തോത് വീണ്ടും മോശമായി; പ്രതിസന്ധിയായത് വലിയ തോതിലെ പടക്കം പൊട്ടിക്കൽ
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ വായുഗുണനിലവാര തോത് വീണ്ടും മോശമായി. തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം.
ഡൽഹിയിൽ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകർന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയർ ക്വാളിറ്റി മോണിറ്ററിങ് ഏജൻസിയുടെ കണക്കുപ്രകാരം കഴിഞ്ഞദിവസത്തെ ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവുംമികച്ച വായുനിലവാരമായിരുന്നു ഇത്. പക്ഷേ പടക്കം പൊട്ടിക്കൽ സ്ഥിതി രൂക്ഷമാക്കി. മഴ പെയ്താൽ മാത്രമേ ആശ്വാസമുള്ളൂ.
Next Story



