- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസ്സിൽ നിന്നും ഡീസൽ മോഷണം; മിനി ലോറി ഡ്രൈവർ അറസ്റ്റിൽ
ആലപ്പുഴ:ദേശീയപാതയോരത്തു നിർത്തിയിട്ടിരുന്ന സ്വകാര്യബസിൽനിന്നു ട്യൂബ് ഉപയോഗിച്ച് ഡീസൽ മോഷ്ടിക്കാൻ ശ്രമിച്ച മിനി ലോറി ഡ്രൈവർ അറസ്റ്റിൽ. ഡീസൽ മോഷണത്തിനു ശ്രമിച്ച എറണാകുളം- മൂവാറ്റുപുഴ സ്വദേശിയായ സാജുമോനെ(53)യാണ് പുന്നപ്ര ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദും സംഘവും അറസ്റ്റുചെയ്തത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനടുത്ത് ധർമശാസ്താക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന ബസിൽനിന്നും കുഴലുപയോഗിച്ച് ഡീസൽമോഷണം നടത്തി മിനിലോറിയിലേക്ക് നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.ബുധനാഴ്ച പുലർച്ചേ മൂന്നരയ്ക്കായിരുന്നു സംഭവം.ഇയാൾ ട്യൂബിട്ട് ഡീസൽ മാറ്റാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാരനായ ഒരാൾ സംശയം തോന്നി പൊലീസിനെ അറിയിച്ചതോടെയാണ് ഡീസൽ മോഷണം പിടിക്കപ്പെടുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.സാജുമോനെതിരെ മോഷണശ്രമത്തിന് കേസെടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തതായി പൊലീസ് അറിയിച്ചു.




