- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറപറയും നിലവിളക്കും വച്ച് വധുവായി ആര്യവേപ്പ്; വരനായി മാലയിട്ട് അരയാലും; കൗതുകക്കാഴ്ച്ചയായി എലവഞ്ചേരിയിലെ അരയാലിന്റെയും ആര്യവേപ്പിന്റെയും വിവാഹം ; വിഭവ സമൃദ്ധമായ സദ്യയുണ്ട് നാട്ടുകാരും
എലവഞ്ചേരി : തെങ്ങിൻ പൂക്കുല വച്ച നിറപറയും, പട്ടും പുടവയുമൊക്കെയായി നിലവിളക്കിനു മുന്നിൽ പൂജാ കർമങ്ങൾ നടത്തി വരനും വധുവിനും മാലയിട്ടു നാഗസ്വരത്തിന്റെ അകമ്പടിയിൽ വിവാഹം നടത്തി പനങ്ങാട്ടിരി മണ്ണാമ്പറമ്പുകാർ. പക്ഷേ, വരനും വധുവും അരയാലും ആര്യവേപ്പുമാണെന്നതാണു കൗതുകം.
പ്രദേശത്തുകാരനായ ആൾ വർഷങ്ങൾക്കു മുൻപ് നട്ടുവളർത്തിയതാണ് അരയാൽ. പൂജാകർമങ്ങൾക്കു ശേഷം ആചാരപ്രകാരമാണു വിവാഹ ചടങ്ങുകൾ നടന്നത്.ആലിനും വേപ്പിനും മാലയിടുകയും ചെയ്തു. വിവാഹത്തിനു സദ്യയും ഉണ്ടായി. വിശ്വാസത്തിന്റെ ഭാഗമായാണ് അരയാലിനും ആര്യവേപ്പിനും വിവാഹം നടത്തിയതെന്നാണു നാട്ടുകാരുടെ പക്ഷം.
വിവാഹത്തിനു കാർമികരും കാർമികർക്കു ദക്ഷിണയുമൊക്കെ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേർ ഈ അപൂർവ വിവാഹത്തിനു സാക്ഷിയായി. മധ്യവയസ്‌കരടക്കമുള്ളവർക്ക് ഇത്തരമൊരു ചടങ്ങ് കേട്ടുകേൾവി മാത്രമാണ്.
എന്നാൽ നാടിനും നാട്ടുകാർക്കും ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് അരയാലിനും ആര്യ വേപ്പിനും വിവാഹം നടത്തിയതെന്നാണു നാട്ടുകാരുടെ അവകാശവാദം.




