- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകന്റെ നില ഗുരുതരം; നിലവിൽ കഴിയുന്നത് എക്മോ സപ്പോർട്ടിലെന്ന് ആശുപത്രി വൃത്തങ്ങൾ; നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും
കൊച്ചി: തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ സിദ്ദിഖിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദിഖ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ന്യൂമോണിയയും കരൾ രോഗബാധയും കാരണം ഏറെക്കാലമായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യനില വിലയിരുത്തും.
ലാലിനോടൊപ്പം ചേർന്ന് മലയാള സിനിമയ്ക്ക് പുതിയ വഴിതെളിയിച്ച സംവിധായകനാണ് സിദ്ധീഖ്. സിദ്ധീഖ്-ലാൽ കുട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും നിരവധി ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധീഖ് ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. സൽമാൻ ഖാനെ വെച്ചു ചെയ്തു ബോഡിഗാർഡ് എന്ന സിനിമ വിയ വിജയമായിരുന്നു. 2020 ൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.




