- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: പിറവം മാമലശേരി പയ്യാറ്റിൽ കടവിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ മുല്ലമല (42) ആണ് മരിച്ചത്.
സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഉല്ലാസ്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പുഴയോരത്ത് എത്തിയത്. മണൽപ്പരപ്പിൽ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ കൈ നീട്ടിയെങ്കിലും ഡോക്ടർ മുങ്ങിപ്പോയി. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Next Story




