- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായശല്യം ഒഴിഞ്ഞില്ല; അവധിക്കുശേഷം തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് തുറന്നു; ആശങ്കയോടെ വിദ്യാർത്ഥികൾ
തിരുവനന്തപുരം:തെരുവുനായ ശല്യം രൂക്ഷമായ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ ക്ലാസ് തുടങ്ങിയെങ്കിലും ആശങ്കയോടെ വിദ്യാർത്ഥികളും ജീവനക്കാരും. ആശങ്ക കണക്കിലെടുത്ത് ഒരു ഗേറ്റിലൂടെ മാത്രമായിരുന്നു വിദ്യാർത്ഥികളേയും ജീവനക്കാരേയും ഇന്ന് കടത്തിവിട്ടത്. മഴുവൻ നായ്ക്കളേയും ക്യാംപസിന് പുറത്താക്കും വരെ ക്ലാസ് തുടങ്ങരുതെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.
പേവിഷബാധ സംശയിക്കുന്ന തെരുവുനായ ക്യാംപസിനകത്തുകയറി നിരവധി നായകളെ കടിച്ച സാഹചര്യത്തിലാണ് ഇന്നലെ ഒരുദിവസം കോളേജിന് അവധി നൽകിയത്. ഇന്ന് രാവിലെ ക്ലാസ് തുടങ്ങിയെങ്കിലും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആശങ്ക വിട്ടുമാറിയിട്ടില്ല. നിരവധി തെരുവുനായ്ക്കൾ ഇപ്പോഴും ക്യാംപസിനകത്ത് തുടരുകയാണ്.
ഇന്നലെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടിയ മൂന്ന് തെരുവുനായ്ക്കൾ നിരീക്ഷണത്തിലാണ്. പേവിഷ ബാധയുണ്ടെങ്കിൽ നായ മരിക്കുമെന്നും എങ്കിൽ മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നുമാണ് അറിയിപ്പ്. മറ്റ് തെരുവുനായ്ക്കളെ കടിച്ച നായയെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്.
മൂന്നു നായ്ക്കൾക്ക് വാക്‌സിൻ നൽകി. ഇന്നും നഗരസഭയുടെ പട്ടിപിടിത്തക്കാർ ക്യാന്പസിലെത്തി നായ്ക്കളെ പിടിച്ചു. പത്ത് നായകൾക്ക് നേരത്തെ തന്നെ വാക്‌സീൻ നൽകിയിരുന്നു. വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ നായ്ക്കളെ വാർഡ് കൗൺസിലർ നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റാമെന്നാണ് നഗരസഭയുടെ നിലപാട്.




