- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിൽ വാഹനാപകടത്തിൽ പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് മമ്പറം സ്വദേശി സഫ്വാൻ നാസർ
ദോഹ: ഖത്തറിലെ ദോഹയിൽ വാഹനാപകടത്തിൽ 22 വയസ്സുള്ള മലയാളി യുവാവ് മരിച്ചു. പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വി.കെ. നാസറിൻ്റെ മകനായ എ.പി. സഫ്വാൻ നാസറാണ് മരണപ്പെട്ടത്. ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു സഫ്വാൻ.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാളെ നാട്ടിലെത്തി കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story