- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ല; ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മറുപടി; കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിച്ച് ഡോ ഹാരീസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് ഡോ.ഹാരിസ് ചിറയ്ക്കല്‍ മറുപടി നല്‍കി. ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ടാണ് ഡോക്ടര്‍ മറുപടി നല്‍കിയത്.
മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ല. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. ചികിത്സ മുടങ്ങിയ ദിവസം ഹാരിസ് ബദല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ താന്‍ പറഞ്ഞ ദിവസം ഉപകരണം ഉണ്ടായിരുന്നില്ല. പിറ്റേന്ന് മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹം സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണെന്നും അത് സര്‍ക്കാര്‍ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.