തിരുവനന്തപുരം: ഡോ. എം ആർ ബൈജു കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനാകും. മന്ത്രിസഭായോഗമാണ് ബൈജുവിനെ പുതിയ ചെയർമാനാക്കാൻ തീരുമാനിച്ചത്.

നിലവിലെ പിഎസ് സി ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ നിശ്ചയിച്ചത്.

നിലവിൽ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം ടെക് ബിരുദധാരിയാണ് ഡോ. ബൈജു. എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായിരിക്കെയാണ് പിഎസ് സി അംഗമായി നിയമിതനായത്.