- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് കേരളം കാണാനെത്തിയ കോയമ്പത്തൂർ സ്വദേശി
കോട്ടയം:തീക്കോയ് പഞ്ചായത്തിലെ മർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി മനോജാണ് (23) മരിച്ചത്. പതിവായി വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് മർമല അരുവി. ഇന്ന് വൈകീട്ടാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് എത്തിയ ഒൻപതംഗ സംഘത്തിൽപ്പെട്ട ആളാണ് മനോജ്.
കുളിച്ച് കൊണ്ടിരിക്കെ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ യുവാവിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് മർമല അരുവി. ഇവിടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനിടെയാണ് അപകടം ഉണ്ടായത്.
Next Story



