മുക്കം: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി താഴെ തിരുവമ്പാടി ഒറ്റപ്പൊയിൽ പടിഞ്ഞാറേക്കൂറ്റ് റയോൺ ഷിന്റോ (13)ആണ് മരിച്ചത്.ശനി പകൽ മൂന്നോടെയാണ് സംഭവം. ഇരുവഴിഞ്ഞിപുഴയിലെ താഴെ തിരുവമ്പാടി കൽപ്പുഴായി കടവിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. ഇതിനിടെ റയോൺ മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും മുക്കത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ഉടൻതന്നെ കുട്ടിയെ മുങ്ങിയെടുത്ത് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷിന്റോ-സുനി ദമ്പതികളുടെ മകനാണ് റയോൺ ഷിന്റോ. സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ.